Kerala
കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
കാസര്‍കോഡ് മടിക്കൈയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. 95 വയസായിരുന്നു.
സിപിഐഎം അവിഭക്ത മടിക്കൈ ലോക്കല്‍ സെക്രട്ടറി, കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം, മടിക്കെ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. മടിക്കൈ കാലിച്ചാംപൊതിയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറും.