ആലപ്പുഴയില്‍ ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു. കരിയിലക്കുളങ്ങര ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ. വീടിനു സമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
നീന്തല്‍ അറിയാത്തതിനാല്‍ ലേഖയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.