അഹമ്മദാബാദ്: ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. സുരേഷ് സത്താദിയ എന്ന 39 കാരനാണ് ജീവനൊടുക്കിയത്. ഗുജറാത്തിലെ സാംറാലയിൽ ഡിസംബർ 30-ാം തീയതിയാണ് സംഭവം. വീട്ടിലെ സീലിങ് ഫാനിഷ തൂങ്ങിയ നിലയിൽ സുരേഷിനെ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഭാര്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ട് യുവാവ് വീഡിയോ ചിത്രീകരിച്ചിരുന്നു. ഭാര്യ ജയാ ബെൻ സത്താദിയയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. മരിക്കുന്നതിന് മുമ്പ് വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ സത്താദിയ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല.
വീട്ടിൽ തിരിച്ചെത്തിയ ഇയാൾ വീഡിയോ പകർത്തി ജീവനൊടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 108 (ആത്മഹത്യാ പ്രേരണ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ ജയാ ബെന്നിനെതിരെ പൊലീസ് കേസെടുത്തു.