Kerala

കൂട്ടുകാര്‍ക്കൊപ്പം അവധിദിനം ആഘോഷിക്കാൻ പോയ മലയാളി യുവാവ്​ അപകടത്തില്‍ മരിച്ചു

യുഎ‍ഇയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. റാസൽഖൈമയിലെ ജബൽ ജെയ്‌സിലെത്തിയ മലയാളി യുവാവ്​ അപകടത്തിൽ മരിച്ചു.

കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്​.

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലർച്ചെ കൂട്ടുകാർക്കൊപ്പം മലയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായ സായന്തിനെ പെട്ടന്ന് കാണാത്തതിനെ തുടർന്ന് കൂട്ടുകാർ പൊലീസിൽ വിവരമറിയിച്ചു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top