ലഖ്‌നൗ: സ്ത്രീ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ അല്‍ത്താഫ് ആണ് മുംബൈയിലെ താനെയില്‍ ജീവനൊടുക്കിയത്.

താൻ വളരെയധികം വേദനിക്കുന്നുണ്ടെന്നും അത് നിനക്ക് മനസിലാകില്ലെന്നും സ്ത്രീ സുഹൃത്തിനോടായി അൽത്താഫ് വീഡിയോയിൽ പറയുന്നുണ്ട്. തന്റെ ചോരകൊണ്ടാണ് കളിക്കുന്നതെന്നും ഇത് നാടകമല്ലെന്നും അൽത്താഫ് പറയുന്നു.
ഇതിന് ശേഷം ഇയാൾ കൈത്തണ്ട മുറിക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ വിഷം കഴിക്കുന്നതും കാണാം, എലിവിഷമാണെന്നാണ് അൽത്താഫ് വീഡിയോയിൽ പറയുന്നത്.

