Kerala
പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ കുളത്തിലിറങ്ങി, വയോധികന്‍ മുങ്ങിമരിച്ചു
കോഴിക്കോട്: വയോധികന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണ് ദാരുണസംഭവം. കാട്ടുങ്ങല്‍ സ്വദേശിയായ രാജന്‍ ആണ് മരിച്ചത്.
പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ കുളത്തില്‍ ഇറക്കും മുന്‍പ് രാജന്‍ നീന്താനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
കാല്‍വഴുതി രാജന്‍ കുളത്തില്‍ വീഴുകയായിരുന്നു. സമീപത്ത് രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രാജനെ കരയ്‌ക്കെത്തിച്ചത്.