Crime

21കാരിയായ നേപ്പാളി യുവതിയെ 52കാരനായ ഇന്ത്യക്കാരൻ വെടിവച്ചു കൊന്നു

അമേരിക്കയിൽ നേപ്പാളി യുവതിക്ക് ദാരുണാന്ത്യം. ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥിയായ മുനു പാണ്ഡെയെ(21) ആണ് ഫ്ലാറ്റിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. 52കാരനായ ബോബി സിൻഹ് ഷായാണ് ഇന്ന് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. തുടർന്ന് ഒരു ബസ് സ്റ്റോപ്പിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവതി കൊല്ലപ്പെട്ടത് എന്നാണ് യുവതിയുടെ ബന്ധുക്കളുടെ സംശയം. എപ്പോഴും ഓൺലൈനായിരുന്ന മുനുവിൻ്റെ ഫോൺ അന്നുമുതൽ ഓഫ് ലൈനിലാവുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവതി വെടിയേറ്റ് കിടക്കുന്നതായി ഫ്ലാറ്റിലെ ജീവനക്കാർ പോലീസിനെ അറിയിക്കുന്നത്. കട്ടിലിൽ കമഴ്ന്ന് കിടന്നിരുന്ന യുവതിക്ക് മൂന്ന് തവണയാണ് വെടിയേറ്റിരുന്നത്. കവർച്ചാ ശ്രമത്തിനിടയിലാണ് യുവതിക്ക് വെടിയേറ്റത് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top