ബാങ്ക് ലസ്റ്റര്‍ എന്ന പേരിൽ അറിയപ്പെടുന്ന തായ് ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുപ്പി വിസ്‌കി ഒരുമിച്ച് കഴിച്ചതാണ് മരണകാരണം. പന്തയത്തിന്റെ ഭാഗമായാണ് ഇയാൾ രണ്ട് കുപ്പി വിസ്‌കി ഒറ്റയടിക്ക് കുടിക്കാൻ ശ്രമിച്ചത്. ഇരുപത്തിയൊന്ന് വയസ്സുള്ള തനകരന്‍ കാന്തീ എന്ന ഇൻഫ്ലുവൻസർക്കാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം പിറന്നാള്‍ ആഘോഷത്തിനിടയില്‍ ചിലര്‍ ഇയാളെ പന്തയത്തിനായി വെല്ലുവിളിക്കുകയായിരുന്നു.
30000 തായ് ബാത്ത് (75,228 രൂപ) യ്ക്കായിരുന്നു പന്തയം. ഭിന്നശേഷിക്കാരനായ ഇയാള്‍ നേരത്തെയും സമാനമായ പന്തയങ്ങളില്‍ പങ്കെടുക്കാറുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തായ്‌ലന്റിലെ ചന്ദാബുരി ജില്ലയിലാമ് സംഭവം നടന്നത്. . 350 എം.എല്ലിന്റെ വിസ്‌കി ബോട്ടില്‍ ഒറ്റയടിക്ക് കുടിക്കാനായിരുന്നു പന്തയം. പന്തയം വെക്കുമ്പോൾ തന്നെ മദ്യലഹരിയിലായിരുന്ന തനകരന്‍ കാന്തീ ഒറ്റയിരിപ്പിന് രണ്ട് കുപ്പി മദ്യം കൂടി അകത്താക്കുകയായിരുന്നു.
തുടർന്ന് ബോധം നശിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും ആൾ മരണപ്പെട്ടിരുന്നു. പന്തയം വെച്ചയാളെയും പോലീസ് അറസ്റ്റുചെയ്തു ഇയാള്‍ക്കെതിരെ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.