Kerala
മൊബൈൽ ചാർജറില്‍ നിന്നും ഷോക്കേറ്റു; 22കാരിക്ക് ദാരുണാന്ത്യം
ചാർജ് ചെയ്തു കൊണ്ടിരുന്ന മൊബൈല്‍ ഫോണിൽ നിന്നും ചാർജർ റിമൂവ് ചെയ്ത യുവതിക്ക് ദാരുണാന്ത്യം. യുപി സ്വദേശിയായ നീതുവാണ് മരിച്ചത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാർജ് ചെയ്തിരുന്ന ഫോൺ എടുക്കാനായി എത്തിയതായിരുന്നു യുവതി. മുറിക്കുള്ളിൽ നിന്നും ശബ്ദം കേട്ട വീട്ടുകാരും സമീപവാസികളും എത്തുമ്പോൾ വൈദ്യുതാഘാതമേറ്റ് നിൽക്കുന്ന നീതുവിനെയാണ് കണ്ടത്.
ഉടൻ തന്നെ ഒരു വടി ഉപയോഗിച്ച് വെദ്യുതി ബന്ധം വേർപ്പെടുകയായിരുന്നു.