Kerala
പത്തു വയസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു
കോഴിക്കോട്: കൊടുവള്ളിയില്‍ 10 വയസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. ഓമശ്ശേരി മുടൂര്‍ മൂസക്കുട്ടി-റഹ്‌മത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ടതാവാം എന്നാണ് സംശയം.
വൈകിട്ടോടെ വീടിനടുത്തുള്ള കുളത്തില്‍ വീണായിരുന്നു അപകടം. ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.