Kerala

അവധി കഴിഞ്ഞ് വിദേശത്തേയ്ക്ക് മടങ്ങാന്‍ യാത്ര പറയുമ്പോള്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

Posted on

ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര പറയുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി ജോര്‍ജിന്റെയും അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമനയുടെയും മകന്‍ സ്വരൂപ് ജി അനില്‍ (29) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കു പോകാന്‍ ഞായറാഴ്ച രാത്രി വീട്ടില്‍നിന്നു യാത്ര ചോദിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയര്‍ കണ്ടിഷന്‍ റഫ്രിജറേഷന്‍ ട്രേഡിങ് കമ്പനി മാനേജിങ് പാര്‍ട്‌നറായ സ്വരൂപ് 3 മാസമായി നാട്ടിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version