Kerala
ചാലക്കുടി പുഴയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരം
കൊച്ചി: ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മുങ്ങിമരിച്ചു. മേഘ (27), ജ്വാലാ ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. വടക്കൻ പറവൂർ കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണ് അപകടം സംഭവിച്ചത്. ഇരുവരും ബന്ധുക്കളാണ്. അഞ്ചുപേര്‍ പേര്‍ ഇറങ്ങിയതില്‍ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്.
ഒരു പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പക്ഷെ ആശുപത്രിയിലുള്ള ഈ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തൊട്ടടുത്തുള്ള വീട്ടില്‍ മരണാനന്തര ചടങ്ങില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
കരയ്ക്കുണ്ടായിരുന്ന രണ്ടു പെൺകുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് അഗ്‌നിരക്ഷാ സേന ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.