ഹരിദ്വാറിലെ മാനസ ദേവി ഹിൽസിൽ നിന്ന് റീലെടുക്കുന്നതിനിടെ കാൽ വഴുതി വീണ് 70 മീറ്റർ താഴ്ചയുള്ള കുഴിയിൽ വീണ് 28കാരി. കഴിഞ്ഞ ദിവസമാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
മുസാഫർനഗർ നിവാസിയായ രേഷു എന്ന 28 കാരി കുടുംബത്തോടൊപ്പമാണ് ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രദർശനത്തിനെത്തിയത്. ഇവിടെ വച്ച് റീൽ ചിത്രീകരിക്കുന്നതിനിടെ, കാൽ വഴുതി താഴേക്ക് പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് യുവതിയെ രക്ഷപെടുത്തിയത്. ആദ്യം സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില മോശമായതോടെ ഉടൻ തന്നെ ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റുകയായിരുന്നു.