നടന്‍ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയില്‍ ഡാന്‍സര്‍ വേഷം ചെയ്യാന്‍ എത്തിയയാള്‍ മുങ്ങി മരിച്ചു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മേക്കപ്പ് കഴുകി കളയാന്‍ കൃഷ്ണ നദിയിലിറങ്ങിയ സൗരഭ് ശര്‍മയാണ് മരിച്ചത്. 26 വയസായിരുന്നു.

ചൊവ്വാഴ്ചയാണ് സൗരഭിന് അപകടം സംഭവിച്ചത്. രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മൃതശരീരം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃഷ്ണ നദിയും വെണ്ണ നദിയും ഒരുമിക്കുന്ന മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ ഗ്രാമത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മുംബൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.


