പാലക്കാട്: പാലക്കാട് വിരമിച്ച അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശിയും തച്ചനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിലെ വിരമിച്ച സംസ്കൃതാധ്യാപികയുമായ പാറുകുട്ടിയെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന്റെ അടുക്കളയോട് ചേർന്നുള്ള കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

