Crime

മലയാളി കോളജ് അധ്യാപിക ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി; സ്ത്രീധന പീഡനമെന്ന് ആരോപണം

മലയാളി കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്.

സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതിയുടെ മരണം എന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധന പ്രശ്നത്തില്‍ തുടര്‍ച്ചയായി പീഡനം അനുഭവിക്കേണ്ടിവന്നു എന്ന ശബ്ദസന്ദേശം പുറത്തു വന്നിട്ടുണ്ട്.

ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ പോലും ഭര്‍തൃമാതാവ് സമ്മതിച്ചിരുന്നില്ല. മരിച്ചാല്‍ തമിഴ്നാട് ആചാരപ്രകാരം സംസ്കാരം നടത്തരുത് വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശ്രുതിയുടെ സന്ദേശത്തില്‍ പറയുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top