വണ്ണപ്പുറം (ഇടുക്കി): കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് തിരികെ വരുംവഴി കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് ഒലിച്ചുപോയ വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല് ഓമന(65)യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആണ് ഈ ദാരുണ സംഭവം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ദിവാകരനും ഒഴുക്കില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. വണ്ണപ്പുറത്ത് ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ കനത്ത മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു. ഓമനയും ഭര്‍ത്താവും വൈകീട്ട് ആറോടെ പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോകുകയായിരുന്നു.