India

ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു

വിനോദ സഞ്ചാരികളുമായി പറന്നുയർന്ന ചെറു വിമാനം തകർന്ന് വീണ് മുഴുവൻ യാത്രികർക്കും ദാരുണാന്ത്യം. ബ്രസീലിയൻ നഗരമായ ഗ്രമാഡോയിൽ ഞായറാഴ്ചയാണ് സംഭവം. പത്ത് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ആർക്കും രക്ഷപെടാനായില്ല. വിമാനം വീണതിനെ തുടർന്ന് താഴെയുണ്ടായിരുന്ന പതിനഞ്ചോളം പേർക്ക് പരിക്കേറ്റെന്നും എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

പറന്നുയർന്ന വിമാനം ഒരു വീടിന്‍റെ ചിമ്മിനിയിൽ തട്ടുകയും പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലും ഇടിച്ചശേഷം മൊബൈൽ ഫോൺ ഷോപ്പിനു മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബ്രസീലിയൻ വ്യാപാരിയായ ലൂയി ക്ലൗഡിയോ ഗലീസിയും ബന്ധുക്കളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുണ്ട്.

സെറ ഗൗച്ച പർവതനിരകളിലാണ് ഗ്രാമാഡോ സ്ഥിതി ചെയ്യുന്നത്, തണുത്ത കാലാവസ്ഥയും ഹൈക്കിങ് സ്ഥലങ്ങളും പരമ്പരാഗത വാസ്തുവിദ്യയും ആസ്വദിക്കുന്ന ബ്രസീലിയൻ വിനോദസഞ്ചാരികൾക്കിടയിൽ ഇത് ജനപ്രിയമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിരവധി ജർമൻ, ഇറ്റാലിയൻ കുടിയേറ്റക്കാർ ഇഴിടെ സ്ഥിരതാമസമാക്കിയിരുന്നു, ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാൻ തെരഞ്ഞെടുക്കുന്ന ജനപ്രിയ ഇടം കൂടിയാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top