Kerala

തീറ്റ മത്സരാർത്ഥി ചൈനയിൽ അമിതഭക്ഷണം മൂലം മരിച്ചു

അധികമായാൽ അമൃതും വിഷമെന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല. ആവശ്യത്തിന് മാത്രം കഴിക്കുക എന്ന പ്രമാണം തെറ്റിച്ചാൽ മരണമാണ് ഫലം. ക്യാമറയ്ക്കു മുന്നിൽ ഈയാഴ്ച ചൈനയിൽ നടന്ന തീറ്റ മത്സരത്തിൽ പങ്കെടുത്ത 24കാരി അമിത തീറ്റമൂലം മരിച്ച വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്.

പത്ത് മണിക്കൂർ നീണ്ട ലൈവ് തീറ്റമത്സരത്തിൽ പങ്കെടുത്ത പാൻ ഷിയോട്ടിങാ (24)ണ് തിന്ന് മരിച്ചത്. സോഷ്യൽ മീഡിയായിൽ ലൈവ് സ്ട്രീമായി നടത്തുന്ന മുക്ബാങ് മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥിയാണ് അമിതഭക്ഷണം മൂലം മരണമടഞ്ഞത്.

പത്ത് മണിക്കൂര്‍ നീണ്ട മത്സരത്തിൽ പത്ത് കിലോയോളം വരുന്ന ഭക്ഷണ സാധനങ്ങളാണ് ഈ യുവതി കഴിച്ചത്. പല തരത്തിലുള്ള, വിവിധ രുചികളുള്ള ഐറ്റംസാണ് പാൻ ഷിയോട്ടിങ് വെട്ടി വിഴുങ്ങിയത്. സ്ഥിരമായി സോഷ്യൽ മീഡിയായിൽ തീറ്റ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇവർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന മത്സരത്തിൽ പങ്കെടുത്തപ്പോൾ അമിത ഭക്ഷണം കഴിച്ചതു മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ആന്തരിക രക്ത സ്രാവവും ദഹനക്കേടും നിമിത്തം ചികിത്സയിലായിരുന്ന ഇവർ ഡിസ്ചാർജ് ചെയ്തതിൻ്റെ പിറ്റേന്ന് വീണ്ടും തീറ്റ മത്സരത്തിൽ പങ്കെടുത്തു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർമാർ മരണ കാരണമായി പറഞ്ഞത് അമിതഭക്ഷണം മൂലം കടുത്ത ആന്തരിക രക്തസ്രാവവും അമിതമായി സ്രവങ്ങളുടെ ഉല്പാദനവും കാരണമായെന്നാണ് കണ്ടെത്തിയത്.

മുക്ബാങ് എന്ന ചലഞ്ചാണ് അവളുടെ മരണത്തിന് കാരണമായിത്തീർന്നത്. എന്താണ് മുക്ബാങ് ചലഞ്ച്? കിലോക്കണക്കിന് ഭക്ഷണം ഒരുമിച്ച് കഴിക്കുക ഇതാണ് ഈ ചലഞ്ച് കൊണ്ട് അർത്ഥമാക്കുന്നത്. 2010ന്റെ തുടക്കത്തോടെ ദക്ഷിണ കൊറിയയിലാണ് മുക്ബാങിന്റെ തുടക്കം എന്നാണ് പറയുന്നത്. ഏറെ അപകടകരമായ ഈ ചലഞ്ച് ഏറ്റെടുക്കുന്ന അനേകം സ്ട്രീമർമാരുണ്ട്. അതിലൊരാളായിരുന്നു സിയോട്ടിം​ഗ്. സ്ഥിരമായി ഈ ചലഞ്ച് നടത്തിയിരുന്ന ആളാണ് ഷിയോട്ടിം​ഗ് എന്നും പറയുന്നു. അതിനായി കിലോക്കണക്കിന് ഭക്ഷണമാണ് ഫോളോവേഴ്സിന് മുന്നിൽ‌ അവൾ കഴിച്ചിരുന്നതത്രെ.

ഹോട്ടലിൽ വെയ്റ്ററസായി ജോലി ചെയ്തിരുന്ന പാൻ ഷിയോട്ടിങ് സോഷ്യൽ മീഡിയയിലെ ലൈവ് തീറ്റ മത്സരങ്ങളിൽ ആകൃഷ്ടയായി നിരന്തര തീറ്റ പ്രാക്ടീസുകൾ നടത്തിയിരുന്നു. മത്സരങ്ങളിൽ പങ്കെടുത്ത് പ്രൈസുകൾ നേടിത്തുടങ്ങി യതോടെയാണ് അവർക്കിത് ഹരമായി മാറിയത്. എന്തായാലും അവനവൻ്റെ വയറിന് താങ്ങാവുന്ന വിധത്തിൽ മാത്രം ഭക്ഷണം കഴിക്കുക. എത്ര രുചികരമായ ആഹാര സാധനവും മര്യാദക്ക് കഴിക്കുക. തിന്ന് മരിക്കുക എന്ന അവസ്ഥ സ്വയം സൃഷ്ടിക്കാതിരിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top