Crime

യുപിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു

ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദരാബാദിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം. രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പടെയാണ് മരിച്ചത്.

പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top