ഹരിയാനയിൽ ജെജെപി നേതാവ് രവീന്ദർ മിന്ന വെടിയേറ്റ് മരിച്ചു. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ ബന്ധുക്കൾ അടക്കം രണ്ടുപേർക്ക് കൂടി പരിക്കേറ്റു.

പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന.
കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സിവയിലെ ജിടി റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

