Kerala

നാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി, രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

Posted on

മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയിൽ മധുര നാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം.

മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.

കോലാക്കൽ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകൾ അലിഷ്ബ സാദിഖ്‌ ആണ് മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version