ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലുവയസുകാരന് മരണം. കാന്തല്ലൂർ പെരുമലയിൽ രാമരാജിൻ്റെയും രാജേശ്വരിയുടെയും മകൻ ശരവണ ശ്രീയാണ് മരിച്ചത്.

സഹോദരിമാർക്ക് ഒപ്പം കളിക്കുമ്പോൾ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിൻ്റെ സമീപത്തെ കുഴിയിലാണ് കുട്ടി വീണത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്ന കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു.

തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

