India
ഫീസ് അടക്കാൻ വൈകി, കോളേജ് അധികാരികളുടെ സമ്മർദം; ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്തു
ഹരിയാനയിൽ ദലിത് വിദ്യാർഥി ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് കോളേജ് അധികാരികളിൽ നിന്നുള്ള മാനസിക പീഡനവും സമ്മർദവും കാരണം ആത്മഹത്യ ചെയ്തു.
കഴിഞ്ഞ ഡിസംബർ 26നാണ് ഭിവാനി ജില്ലയിലെ സിംഘാനി ഗ്രാമത്തിലെ ശാരദ കോളേജിലെ വിദ്യാർഥി ഫീസടക്കാൻ സാധിക്കാഞ്ഞതു മൂലം നേരിട്ട മാനസിക സമ്മർദം കാരണം ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വിഷയത്തിൽ കുറ്റക്കാരായവർക്ക് അനുകൂലമായ നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നതെന്ന് മരണപ്പെട്ട വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.