Kerala
കുടിവെള്ളത്തെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം;കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്‌യുടെ അനന്തരവൻ വെടിയേറ്റ് മരിച്ചു

ഭഗൽപൂർ: ബിഹാറിലെ ഭഗൽപൂരിൽ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്‌യുടെ രണ്ട് അനന്തരവൻമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു. നവ്ഗച്ചിയ ജില്ലയിലെ പർവട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജഗത്പൂരിലാണ് വെടിവെപ്പുണ്ടായത്.
വികാൽ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജയ്ജീത് എന്നയാൾ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇയാൾ ഭഗൽപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതിനിടെ പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് വിവരം.