ഉത്തർപ്രദേശിൽ മകളുടെ ഭർത്താവിന്റെ അച്ഛനൊപ്പം അമ്മ ഒളിച്ചോടി പോയി. യുപിയിലെ ബദൗൺ സ്വദേശിനി മംമ്ത എന്ന സ്ത്രീയാണ് തന്റെ മകളുടെ ഭർതൃപിതാവായ ശൈലേന്ദ്രയോടൊപ്പം ഒളിച്ചോടി പോയത്.

43 കാരിയായ മംമ്തയുടെ നാല് കുട്ടികളിൽ ഒരാൾ 2022ലാണ് വിവാഹിതയായത്. കാലക്രമേണ മകളുടെ ഭർത്താവിന്റെ അച്ഛനുമായി സ്ത്രീ ബന്ധം വളർത്തിയെടുക്കുകയായിരുന്നു. അതേസമയം ഒളിച്ചോടി പോയ മംമ്തയുടെ ഭർത്താവ് സുനിൽ കുമാർ ഒരു ട്രക്ക് ഡ്രൈവർ ആണ്.

മാസത്തിൽ രണ്ട് തവണ മാത്രമാണ് താൻ വീട്ടിൽ വരാറുള്ളതെന്നും ദൂരയാത്രകൾക്ക് പോകുമ്പോൾ ലഭിക്കുന്ന തുക ഞാൻ വീട്ടിലേക്ക് അയക്കാറുണ്ടെന്നും എന്നാൽ മംമ്ത ഇവിടെ മറ്റൊരു ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി.

