വിഷം കഴിച്ച ശേഷം യുവാവ് കിണറിൽ ചാടി മരിച്ചു. ചീമേനി ചെമ്പ്രകാനത്തെ ബാബു-മാധവി ദമ്പതികളുടെ മകൻ അനീഷ് (36) ആണ് മരിച്ചത്.രാത്രി 12 മണിക്ക് വീട്ടിൽ ബഹളം വയ്ച്ചപ്പോൾ പോലീസ് വന്ന് അനീഷിനു താക്കീത് നല്കിയിരുന്നു

പോലീസ് പോയപ്പോൾ എലിവിഷം എടുത്ത് കഴിച്ചു. തുടർന്ന് രക്ഷിക്കാൻ അയൽ വാസികൾ എത്തിയപ്പോൾ ഓടി അനീഷ് കിണറിൽ ചാടി മരിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷിനെ നേരത്തെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഭാര്യ: ശ്രീതു. മക്കൾ: ആദ്യദേവ്, സൂര്യദേവ്, കാശിദേവ്. സഹോദരി: നിഷ. സംഭവത്തിൽ ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർടത്തിനായിൽ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

