Kerala

9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ 9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.

കളി കഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top