Kerala

കിടങ്ങൂർ സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം, കൂടെ താമസിച്ചവരുടെ മൊഴിയെടുക്കും

Posted on

 

കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയുമായ ലക്ഷ്മിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോ​ലീ​സ് ന​ട​പ​ടി.

രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും പൊലീസ് ഉടൻ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാ​ത്രി വൈ​കി​യാ​ണ് ല​ക്ഷ്മി​യു​ടെ ബ​ന്ധു​ക്ക​ൾ കോ​ട്ട​യ​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ല​ക്ഷ്മി രാ​ധാ​കൃ​ഷ്ണ​ൻ ചൊ​വ്വാ​ഴ്ച ക്ലാ​സി​ൽ പോ​യി​രു​ന്നി​ല്ല. അ​സു​ഖ​മാ​യ​തി​നാ​ൽ അ​വ​ധി​യെ​ടു​ക്കു​ന്നു​വെ​ന്നാ​ണ് ല​ക്ഷ്മി അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ല​ക്ഷ്മി താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ൽ മു​റി വൃ​ത്തി​യാ​ക്കാ​ൻ പ​തി​നൊ​ന്ന​ര​യോ​ടെ ആ​ളു​ക​ൾ വ​ന്ന​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ലെ ഫാ​നി​ൽ ഷാ​ൾ​കെ​ട്ടി തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകളാണ് ലക്ഷ്മി രാധാകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version