Kerala
കോഴിക്കോട് പത്താംക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
അതേ സമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് നിരവധിപ്പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്.