പാലക്കാട്: കെഎസ്ആർടിസി ബസ്സിലെ യാത്രക്കിടെ17-കാരൻ കുഴഞ്ഞു വീണ് മരിച്ചു.

പാലക്കാട് മണ്ണാർക്കാട് അമ്പാഴക്കോട് സ്വദേശി സിയാദാണ് മരിച്ചത്. മണ്ണാർക്കാട് കണ്ടമംഗലം അമ്പാഴക്കോട് ഹംസയുടെ മൂത്ത മകനാണ് ദർസ് വിദ്യാർത്ഥിയായ സിയാദ്.

മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

