ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്.
നഗരത്തിലെ മൗണ്ടൻ റിസോർട്ടായ ഗുധൗരി ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചവർ എല്ലാവരും എന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്.
റെസ്റ്റോറന്റിന്റെ രണ്ടാം നിലയിലുള്ള ബെഡ്റൂമിലാണ് പന്ത്രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവം അപകടം ആണോ അതോ കൊലപാതകം ആണോ എന്നത് അന്വേഷണ പരിധിയിലുണ്ടന്ന് ജോർജിയ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.