Kerala
പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; പത്തനംതിട്ടയിൽ ഒരാൾ മരിച്ചു
പത്തനംതിട്ട: പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു. മേപ്രാൽ സ്വദേശി 48 വയസ്സുള്ള റെജിയാണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ല മേപ്രാലിൽ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നും പുല്ലു ചെത്താൻ പോയതായിരുന്നു റെജി. ഏറെ നേരം കഴിഞ്ഞിട്ടും റെജിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
തുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. ശേഷം റെജിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.