കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ വ്യക്തിക്ക് ജീവന്റെ തുടിപ്പ്. കണ്ണൂർ എകെജി ആശുപത്രിയിലാണ് സംഭവം.
കണ്ണൂർ സ്വദേശി പവിത്രനെയാണ് മോർച്ചറിയിലേക്ക് മാറ്റിയപ്പോൾ ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. ഇതേ സമയം മരണം സ്ഥിരീകരിച്ചു നാട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു.
ജനപ്രതിനിധികളായ ആളുകൾ മരണം ഉറപ്പിച്ചതിനെ തുടർന്നാണ് മോർച്ചറിയിലേക്ക് മാറ്റിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.