India
മാൻഹോളിലൂടെ വീടിനുള്ളിലേക്ക് വിഷവായു; മൂന്ന് പേർക്ക് ദാരുണാന്ത്യം
പുതുച്ചേരി: മാൻഹോളിലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
സെന്താമരൈ, മകൾ കാമാക്ഷി, കാമാക്ഷിയുടെ മകൾ പാകിയലക്ഷ്മി എന്നിവരാണ് മരിച്ചത്. റെഡ്ഡിപാളയം മേഖലയിലാണ് അപകടമുണ്ടായത്. വീടിൻ്റെ ശുചിമുറിക്ക് സമീപമുള്ള മലിനജല ടാങ്കിൽ നിന്നാണ് വിഷവാതകമെത്തിയത്.