ഇടുക്കി: ആറാം മൈലിൽ ബസ്സിറങ്ങിയ യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു.
യുവാവ് മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് സംശയം. വൈകീട്ട് 8.45 ഓടെയാണ് അപകടം സംഭവിച്ചത്. ബസ്സിറങ്ങിയ യുവാവ് കലുങ്കിൽ ഇരിക്കുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞ് ഇയാളെ കാണാതായി. തുടര്ന്ന് നാട്ടുകാർ തിരച്ചിൽ നടത്തി. കലുങ്കിൽ നിന്ന് 20 മുതൽ 25 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഇയാൾ വീഴുകയായിരുന്നു.
ഉടൻ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഇവരെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.