കോഴിക്കോട് ഭാര്യ വീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു. കോഴിക്കോട് പേരാമ്പ്ര മേപ്പയൂരിൽ ബഷീർ – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ ( 24 ) ആണ് പുഴയിൽ മുങ്ങി മരിച്ചത്.
കഴിഞ്ഞ 21 നായിരുന്നു റോഷന്റെ വിവാഹം നടന്നത് . എടരിക്കോട് ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയെ ആയിരുന്നു റോഷൻ വിവാഹം കഴിച്ചത്.
തിങ്കളാഴ്ച വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കൂടെയുള്ളവർ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.