കണ്ണൂര്‍: ബസ് ജീവനക്കാരുടെയും നാട്ടുകാരുടെ തര്‍ക്കത്തിനിടെ അടിയന്തര ചികിത്സ ലഭ്യമാകാതെ ജീവന് നഷ്ടമായത് വിദ്യാര്‍ത്ഥിക്ക്. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥി പി ആകാശ്(20) ആണ് വ്യാഴാഴ്ച അപകടത്തില്‍ മരിച്ചത്. കാല് മണിക്കൂറോളമാണ് വിദ്യാര്‍ത്ഥി രക്തം വാര്‍ന്ന് റോഡില്‍ കിടന്നത്.
ആകാശ് വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് സ്കൂട്ടറില്‍ പോകവെയായിരുന്നു അപകടം. സ്കൂട്ടർ റോഡില്‍ തെന്നി മറിയുകയും റോഡിലേക്ക് വീണ ആകാശിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
സാമൂഹികാരോഗ്യ കേന്ദ്രത്തിന് തൊട്ടരികിലായിരുന്നു അപകടമെങ്കിലും അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കുന്നത് 15 മിനിറ്റോളമാണ് വൈകിയത്.