Kerala

ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

ഇടുക്കി: ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ഇടുക്കിയിലാണ് സംഭവം. തൊടുപുഴ ശാസ്‍താംപാറ പുറമ്പോക്കില്‍ വീട്ടില്‍ വി.എസ് സജീവ് ആണ് മരിച്ചത്.

നാൽപ്പത് വയസ്സായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നാണ് സജീവ് ചാടിയത്.

കിഡ്‍നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു സജീവ്.

ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ചൊവ്വാഴ്‍ചയാണ് ഭാര്യാ മാതാവിനൊപ്പം ആശുപത്രിയിൽ അഡ്മിറ്റായത്. രാത്രിയിൽ ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടെങ്കിലും സജീവ് വേണ്ടെന്ന് പറഞ്ഞു.

പിന്നാലെ കെട്ടിടത്തിൻ്റെ മുകളിലേക്ക് പോവുകയായിരുന്നു. ശേഷം സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ് സജീവിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: കെ വി ദിവ്യ. മക്കള്‍: ആദിത്യൻ സജീവ്, ആദവ് സജീവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top