ചെന്നൈ: രണ്ട് മതവിഭാഗത്തിൽ നിന്നുള്ളവരെ വിവാഹം ചെയ്ത തമിഴ്നാട് സ്വദേശി മരിച്ചപ്പോൾ സംസ്കാര ചടങ്ങുകൾ നടന്നത് രണ്ട് മതാചാരപ്രകാരം. ഹൈന്ദവ ആചാര പ്രകാര ചടങ്ങുകളും ഇസ്ലാം ആചാരപ്രകാരം സംസ്കാരവുമാണ് നടന്നത്. ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അൻവർ ഹുസൈൻ അഥവ ബാലലസുബ്രഹ്മണ്യനാണ് (55) മരിച്ച ശേഷം രണ്ട് മതാചാരങ്ങളോടെ ശവസംസ്കാരം നടത്തിയത്. ഹൈന്ദവ, ഇസ്ലാം വിശ്വാസികളായ ഇയാളുടെ ഭാര്യമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ട് മതാചാരപ്രകാരവും ചടങ്ങ് നടത്താൻ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
രണ്ട് ഭാര്യ, രണ്ട് മതം; ഭര്‍ത്താവിന്റെ സംസ്കാരച്ചടങ്ങുകള്‍ രണ്ടുതരത്തില്‍ ,നടപടി കോടതി ഉത്തരവില്‍
By
Posted on