കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.
എൻ എം വിജയൻ്റെ കുടുംബത്തെ രമേശ് ചെന്നിത്തല അവഹേളിക്കുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
കെപിസിസി ഉത്തരവാദിത്തം കാണിച്ചില്ലെന്നും കത്ത് വായിച്ച് പോലും നോക്കാൻ കെപിസിസി പ്രസിഡൻ്റ് തയ്യാറായില്ലെന്നും കെ റഫീഖ് പറഞ്ഞു. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജി വെക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.