വയനാട് ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്‌ണൻ എംഎൽഎക്കും കെപിസിസി നേതൃത്വത്തിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ എംഎൽഎ രാജിവയ്‌ക്കണമെന്നും സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു.
ആത്മഹത്യയിൽ കെപിസിസിക്ക് ഉത്തരവാദിത്വമുണ്ട്. ഒന്നരക്കോടിയോളം രൂപ ഉദ്യോഗാർഥികളിൽനിന്ന് നേതാക്കൾ വാങ്ങിയതായി പരാതികൊടുത്തിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് വിജയൻ ജീവനൊടുക്കിയത്.