Politics

ഡിസിസിയുടെ കത്തില്‍ ഒപ്പിട്ടവരില്‍ പാലക്കാട് കോണ്‍ഗ്രസ് എംപി വി.കെ.ശ്രീകണ്ഠനും; വിവാദം

Posted on

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനുള്ള ഡിസിസിയുടെ കത്തില്‍ ഒപ്പിട്ടവരില്‍ പാലക്കാട് കോണ്‍ഗ്രസ് എംപി വി.കെ.ശ്രീകണ്ഠനും.

ഇതോടെ കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ വെട്ടിലായി. സ്ഥാനാര്‍ത്ഥിത്വ പ്രശ്നത്തില്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഭിന്നത തന്നെയാണ് കത്തിലൂടെ മറനീക്കുന്നത്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍, മുന്‍ എംപി വി.എസ്.വിജയരാഘവന്‍, കെപിസിസി എക്സിക്യുട്ടീവ്‌ അംഗം സി.വി.ബാലചന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ.തുളസി എന്നിവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version