Kerala
തൃശൂര്‍ കോണ്‍ഗ്രസിലെ കൂട്ടയടി: ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം
തൃശൂർ: തൃശൂർ ഡിസിസി സെക്രട്ടറിയും കെ മുരളീധരന്റെ അനുയായിയുമായ സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഡിസിസി ഓഫീസ് സംഘർഷത്തിൽ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെ ആക്രമിച്ചതായി സജീവൻ കുരിയച്ചിറ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.