പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലും ഡേറ്റിങ് സർവ സാധാരണമായിട്ടുണ്ട്. പരസ്പരം അടുത്തറിയുകയാണ് ഡേറ്റിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. ഒരുമിച്ച് പുറത്തുപോവുകയോ സമയം ചെലവിടുകയോ ഒക്കെ ആവാം. ഇപ്പോഴിതാ, ഇന്ത്യൻ പുരുഷൻമാരുമായി ഡേറ്റിങ് നടത്താൻ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു യുവതി. അതിനുള്ള മൂന്നു കാരണങ്ങളും റിലേഷൻഷിപ് ആൻഡ് ലൈഫ് കോച്ചായ ചേത്‌ന ചക്രവർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചില സമയത്തെ സംഭാഷണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഇന്ത്യൻ പുരുഷന്മാരെ പഠിപ്പിച്ചിട്ടില്ലെന്നായിരുന്നു ഒന്നാമത്തെ കാരണമായി ചക്രവർത്തി ചൂണ്ടിക്കാട്ടിയത്. ഒരു വിഷയത്തിൽ വാദിക്കാൻ കഴിയാതെ വരുമ്പോൾ, അവർ നിശബ്ദരായി തീരുകയും സ്ത്രീയെ വാദപ്രതിവാദിയും ആക്രമണകാരിയുമായും മുദ്രകുത്തുന്നു. അവർക്ക് പ്രണയം മനസിലാകില്ലെന്നാണ് രണ്ടാമത്തെ കാരണമായി പറയുന്നത്. പ്രണയമെന്നത് ഓരോ ദിവസവുമുള്ള ചെറിയ സ്നേഹപ്രകടനമാണ്. മറിച്ച്, വലിയ സമ്മാനങ്ങളല്ല. ഒരു വീട് നോക്കാൻ പുരുഷന് അറിയില്ലെന്നാണ് ചക്രവർത്തി മൂന്നാമത്തെ കാരണമായി ഉയർത്തിക്കാട്ടിയത്.
ഈ അഭിപ്രായങ്ങൾ തന്റേത് മാത്രമാണെന്നും മറ്റാരുടെയും കാഴ്ചപ്പാടുകളല്ലെന്നും റിലേഷൻഷിപ്പ് കോച്ച് പറഞ്ഞിട്ടുണ്ട്. ചക്രവർത്തിയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും പലരും കമന്റ് ചെയ്തിട്ടുണ്ട്.