കൊച്ചി: ഭൂതത്താൻ കെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു.
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്നലെ ആലുവ ശിവക്ഷേത്രം മുങ്ങിയിരുന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.