തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ മൂന്ന് മാസം മുമ്പ് വിവാഹിതയായ നവവധു മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ അടുത്ത സുഹൃത്ത് കസ്റ്റഡിയിൽ.
അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇന്ദുജയെ മർദിച്ചെന്നാണ് സൂചന. മരിച്ച ഇന്ദുജയുമായി അജാസിന് അടുപ്പമുണ്ടായിരുന്നതായാണ് സൂചന. ഇക്കാര്യം പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്ത് വരികെയാണ്. അഭിജിത്തും അജാസും വാട്സ് ആപ്പ് ചാറ്റുകൾ നീക്കിയതും പൊലീസിനെ സംശയത്തിലാക്കി.