Crime
മുട്ടക്കറിയുണ്ടാക്കാൻ വിസമ്മതിച്ച പങ്കാളിയെ യുവാവ് അടിച്ചുകൊന്നു
ഡല്‍ഹി: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിന് യുവാവ് ലിവ് ഇൻ പാർട്ണറെ മർദ്ദിച്ച് കൊന്നു. ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പങ്കാളിയായ 35കാരൻ ലല്ലൻ യാദവിനെ പിടികൂടി. പൊലീസ് ചോദ്യം ചെയ്യലിൽ പങ്കാളിയെ കൊന്നെന്ന് ലല്ലൻ യാദവ് സമ്മതിച്ചു. മദ്യലഹരിയിൽ 32കാരിയായ അഞ്ജലിയെ കൊല്ലുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.