Crime
മോഷ്ടിച്ചെന്നാരോപിച്ച് 12 കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ
പാട്ന: പന്ത്രണ്ട് വയസുകാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ആളുകൾ മർദ്ദിച്ചു. ബിഹാറിലെ ബഗുസാരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്.
ആളുകൾ ചേർന്ന് കുട്ടിയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലക്മിനിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാൾ വടിയുമായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.