Crime

ബലാത്സംഗം ചെയ്തയാളെ വെടിവച്ചുകൊന്നു; 24കാരിക്ക് 11 വർഷം തടവ്

കൗമാരപ്രായത്തിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാളെ വെടിവച്ചുകൊന്ന 24 കാരിക്ക് 11 വർഷത്തെ ജയിൽ ശിക്ഷ. ക്രിസ്റ്റൽ കിസർ എന്ന യുവതിയെയാണ് യുഎസ് കോടതി ശിക്ഷിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വിചാരണ പൂർത്തിയാകാൻ 11 വർഷമെടുത്തതാണ് ശിക്ഷ കുറയാൻ കാരണം.

17 വയസുള്ളപ്പോഴാണ് റാൻഡൽ വോളർ എന്ന യുവാവിനെ ക്രിസ്റ്റൽ കിസർ കൊലപ്പെടുത്തിയത്. 2018 ൽ വിസ്കോൺസിനിലെ കെനോഷയിലെ അയാളുടെ വീട്ടിൽവച്ചായിരുന്നു കൊലപാതകം. അതിനുശേഷം വോളറുടെ വീട് കത്തിക്കുകയും ബിഎംഡബ്ല്യു കാര്‍ മോഷ്ടിക്കുകയും ചെയ്തു. 16 വയുള്ളപ്പോഴാണ് വോളറിനെ പരിചയപ്പെട്ടതെന്നും പലതവണ അയാൾ ലൈംഗികമായി ചൂഷണം ചെയ്തതായും കിസർ കോടതി മുൻപാകെ പറഞ്ഞു. അതേസമയം, വോളറിന്റെ ബിഎംഡബ്ല്യു മോഷ്ടിക്കാൻ പദ്ധതിയിട്ട് കിസർ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് കെനോഷ ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ഡി. ഗ്രേവ്‌ലി ആരോപിച്ചത്. ഇത് ഭാഗീകമായി അംഗീകരിച്ചാണ് ശിക്ഷവിധിച്ചത്.

തന്റെ കാമുകൻ സംരക്ഷണത്തിനായി തനിക്ക് നൽകിയ തോക്കുമായാണ് വോളറിന്റെ വീട്ടിൽ പോയത്. അവിടെ വച്ച് വോളർ മയക്കുമരുന്ന് നൽകി. അതിനുശേഷം ഇരുവരും സിനിമ കാണാൻ തീരുമാനിച്ചു. ഇതിനിടെ വോളർ തന്നെ സ്പർശിക്കാൻ തുടങ്ങുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തതോടെയാണ് വെടിവച്ചതെന്നാണ് 2019-ൽ ദി വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ കിസർ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top